ആർ എസ് സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മക്ക:ആർ എസ് സി ഹജ്ജ് വളണ്ടീയർ കോർ ഹജ്ജ് സേവനവുമായി ബന്ധപെട്ടു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .അസീസിയ്യയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .കോഡിനേറ്റർ സിറാജ് വില്യപ്പള്ളിയുടെയും കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് പ്രതിനിധി ജംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കഴിഞ്ഞ കുറെ വര്ഷങ്ങളായി ഹജ്ജ് സമയങ്ങളിൽ ആർ എസ് സി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട് .രക്തദാന പ്രാധാന്യംപൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നടൊപ്പം വളണ്ടിയർമാരിലും ഇത്തരം സന്ദേശങ്ങൾ നില നിർത്താനും രക്ത ദാനക്യാമ്പ് സഹായകമാവാറുണ്ട്.അടിയന്തിര സാഹചര്യത്തിൽ നിരവധി പ്രവർത്തകർ രക്ത ദാനത്തിന് തയ്യാറായി.രക്തദാനം നൽകിയവരെ മെഡിക്കൽ സിറ്റി അധികൃതർ അനുമോദനം അറിയിച്ചു.
കിങ്ങ് അബ്ദുള്ള മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് പ്രതിനിധികളായ വലീദ് അൽ കുസൈ,റയ്യാൻ അൽ ഖുറശി, അഹ്‌മദ് ഫാറൂഖ്,റായിദ് അൽ ശംമ്രാനി തുടങ്ങിയവരും ഹുസൈൻ ഹാജി, ജമാൽ മുക്കം, ഷാഫി ബാഖവി, യഹ്‌യ ആസിഫ് അലി ഷകീർ ഖാലിദ്,ഖയ്യും ഖാദിസിയ്യ്, അഹ്‌മദ് കബീർ,സൽമാൻ വെങ്ങളം.അജ്മൽ, നിസാർ, ഫിറോസ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa