Saturday, September 21, 2024
Top StoriesWorld

“ആ ഫോണ്‍ താഴെവെച്ച് കുറച്ച് നേരമെങ്കിലും ജീവിക്കൂ” മൊബൈൽ ഫോൺ കണ്ടു പിടിച്ചയാളുടെ ഉപദേശം വൈറലാകുന്നു

മൊബൈല്‍ കണ്ടുപിടിച്ചയാള്‍ തന്നെ അതിന്റെ അമിത ഉപയോഗത്തിനെതിരെ സംസാരിച്ചത് ഇപ്പോൾ സോഷ്യൽ.മീഡിയകളിൽ വൈറലായിരിക്കുകയാണ്.

മൊബൈൽ കണ്ടു പിടിച്ച അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പറിനു മൊബൈൽ ഫോൺ ഉപയോക്താക്കളോട് പറയാനുള്ളത് മൊബൈൽ വളരെ കുറച്ച് സമയം മാത്രം ഉപയോഗിക്കണമെന്നും  മൊബൈലില്‍ കുത്തിയിരുന്ന് സമയം കളയാതിരിക്കണമെന്നും ആണ്.

93 കാരനായ കൂപ്പർ ബിബിസിയുടെ ബിബിസി ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞ ഡയലോഗ് ‘മൊബൈലും പിടിച്ചിരുന്ന് സമയം കളയാതെ, പോയി ഒരു ജീവിതം ഉണ്ടാക്കാന്‍ നോക്ക്’ എന്നാണ്.

അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ കൂപ്പർ തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ മൊബൈലിന് വേണ്ടി ചിലവഴിക്കുന്നുള്ളു എന്നാണു അവകാശപ്പെടുന്നത്.

ദിവസവും മണിക്കൂറുകളോളം തങ്ങളുടെ ഫോണുകളില്‍ ചിലവഴിക്കുന്നവരോട്, ”ആ ഫോണ്‍ താഴെവെച്ച് അല്‍പ്പം നേരമെങ്കിലും ജീവിക്കൂ” എന്നാണ് കൂപ്പർ നിർദ്ദേശിച്ചത്.

മൊബൈല്‍ ഫോണിന്റെ  പിതാവ് എന്നറിയപ്പെടുന്ന കൂപ്പർ. മോട്ടറോള കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ 1973-ലാണ് വയര്‍ലെസ് സെല്ലുലാര്‍ ഉപകരണം കണ്ടുപിടിച്ചത്. മോട്ടറോള സി ഇ ഒ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് മിഷേലിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടന്നത്. ലോകത്തെ ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത് മാര്‍ട്ടിന്‍ കൂപ്പറും ജോണ്‍ ഫ്രാന്‍സിസ് മിഷേലുമായിരുന്നു.

മോട്ടോറോള ഡൈനാടാക് 8000X എന്നാണ് ആദ്യത്തെ ആ വയര്‍ലെസ് ഉപകരണത്തിന്റെ പേര്. ആദ്യ ഫോണിന് 1.1 കിലോ ഭാരവും 10 ഇഞ്ച് നീളവുമുണ്ടായിരുന്നു. ബാറ്ററി ചാര്‍ജ് 25 മിനിറ്റ് മാത്രമേ നീണ്ടു നിന്നിരുന്നുള്ളൂ. ഫോണ്‍ ചാര്‍ജാവാന്‍ എടുത്തിരുന്ന സമയം  10 മണിക്കൂറായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്