Saturday, November 23, 2024
Saudi ArabiaTop Stories

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മ ശാഇർ മെട്രോ ട്രെയിനിന്റെ ചക്രങ്ങൾ വീണ്ടും ഉരുളുന്നു

കൊറോണ കാരണം പ്രവർത്തനം നിർത്തിയതിഞ് ശേഷം രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം മശാഇർ മെട്രോ ട്രെയിൻ സർവീസുകൾ ഈ വർഷം വീണ്ടും ആരംഭിക്കുന്നു.

3.5 ലക്ഷം ഹാജിമാർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി മെട്രോ ട്രെയിനുകൾ സജ്ജമായതായി ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.

മിന യിൽ നിന്ന് മുസ്ദലിഫ വഴി അറഫയിലേക്കും തിരിച്ചും ആണ് മ ശാഇർ മെട്രോ ട്രെയിൻ സർവീസ് നടത്തുക.

ആകെ 204 ബോഗികൾ ഉൾക്കൊള്ളുന്ന 17 ട്രെയിനുകൾ 9 സ്റ്റേഷനുകൾ വഴിയാണ് സഞ്ചരിക്കുക.

2008 ലായിരുന്നു ചൈനീസ് കമ്പനി സൗദി റെയിൽ വേക്ക് വേണ്ടി മശാഇർ മെട്രോ ട്രെയിൻ പ്രൊജക്റ്റ് നടപ്പിലാക്കിയത്.

2010 ൽ ആരംഭിച്ച മെട്രോ ട്രെയിൻ സർവീസ് 6.65 ബില്യൺ റിയാൽ മുടക്കിലാണ് പൂർത്തിയാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്