പെരുന്നാളിനു ഭക്ഷണം കഴിക്കുന്നതിനു പാലിക്കേണ്ട മുൻ കരുതലുകൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം
പെരുന്നാാളിനു ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയം വിവിധ ആരോഗ്യ മുൻ കരുതൽ നിർദ്ദേശങ്ങൾ നൽകി.
ഭക്ഷണം നന്നായി വെന്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. അതേ സമയം കരിയാതിരിക്കാൻ ശ്രദ്ധിക്കണം.
ഉപ്പിനു പകരം കറുവപ്പട്ട, ചെറുനാരങ്ങ, കുരുമുളക് എന്നിവ ചേർക്കുക.
ഭക്ഷണത്തോടൊപ്പം സാലഡുകൾ ചേർക്കുക. അത് അത്യാവശ്യം പോഷകങ്ങൾ പ്രദാനം ചെയ്യുകയും വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു.
ഇറച്ചി ഒരു ദിവസം ഒരു നേരം കഴിച്ചാൽ മതിയെന്നും 70 മുതൽ 90 ഗ്രാം വരെ ഇറച്ചി മാത്രമേ ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa