അമുസ് ലിം മാധ്യമ പ്രവർത്തകന് മക്കയിലേക്ക് പ്രവേശന സൗകര്യമൊരുക്കിയ സ്വദേശി അറസ്റ്റിൽ
മക്ക: വിശുദ്ധ മക്കയിലേക്ക് ഒരു അമുസ് ലിം മാധ്യമ പ്രവർത്തകനു പ്രവേശന സൗകര്യമിരുക്കിയ സൗദി പൗരൻ മക്ക പോലീസിന്റെ പിടിയിൽ.
ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകനെ തന്റെ വാഹനത്തിൽ മുസ് ലിംകൾക്ക് മാത്രമുള്ള പ്രവേശന വഴിയിലൂടെ മക്കയിലേക്കെത്തിക്കുകയായിരുന്നു സ്വദേശി പൗരൻ ചെയ്തത്.
മുസ്‌ലിംകളല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് പൗരൻ നടത്തിയത്.
സൗദി പൗരനെ അറസ്റ്റ് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും മാധ്യമ പ്രാവർത്തകനെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.
സൗദിയിലേക്ക് വരുന്ന എല്ലാ വ്യക്തികളും രാജ്യത്തിന്റെ നിയമങ്ങൾ, പ്രത്യേകിച്ച് ഹറമുകളുമായും വിശുദ്ധ സ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് പോലീസ് വാക്താവ് ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള ഏതൊരു ലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾക്കെതിരെ ശിക്ഷ സ്വീകരിക്കുമെന്നും വാക്താവ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa