Friday, April 18, 2025
Saudi ArabiaTop Stories

സൗദിയിൽ മലയാളിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

ദമാമിൽ തിരുവനന്തപുരം സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.

വിഴിഞ്ഞം മുല്ലുർ സ്വദേശി അനിൽ നായർ ആണ് (51) ആരോടും പറയാതെ അപ്രത്യക്ഷനായത്.

തുഖ്ബയിലെ റിയാദ് സ്റ്റ്രീറ്റിൽ എസി മെയിന്റനൻസ് ഷോപ്പ് നടത്തുകയായിരുന്നു ഇദ്ദേഹം.

പെരുന്നാളിന് ശേഷം ഇദ്ദേഹം കടയിൽ എത്തിയിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയിട്ടും ഫലം ഉണ്ടായിട്ടില്ല.

പോലീസ് നിർദ്ദേശപ്രകാരം കഫീൽ ഇദ്ദേഹത്തെ ഹുറൂബാക്കിയിട്ടുണ്ട്. റൂമിന്റെ ഒരു ചാവി മറ്റൊരാളെ ഏൽപ്പിച്ചിരുന്നു. റൂം പുറത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്.

പാസ്പോർട്ടും മറ്റു രേഖകളുമെല്ലാം റൂമിൽ തന്നെയുണ്ട്. കാർ സ്ഥാപനത്തിന്റെ മുമ്പിലും നിർത്തിയിട്ടിരിക്കുകയാണ്.

കഴിഞ്ഞ 25 വർഷമായി അനിൽ നായർ ഇതേ സ്ഥലത്ത് തന്നെയാണു. ജോലി ചെയ്തിരുന്നത്.

അനിൽ നായരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശ്യാം:(053714 2429), മുസ്തഫ നണിയൂർ: (0568198384) എന്നിവരെ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്