ജിദ്ദ തുറമുഖത്ത് വൻ മയക്ക് മരുന്ന് വേട്ട; വീഡിയോ
ജിദ്ദ-ജിദ്ദ ഇസ് ലാമിക് പോർട്ട് വഴി ഒന്നര കോടിയോളം ആംഫെറ്റാമിൻ ഗുളികകൾ കടത്താനുള്ള ശ്രമം സൗദി അധികൃതർ പരാജയപ്പെടുത്തി.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി റിപ്പോർട്ട് അനുസരിച്ച്, വിദേശത്ത് നിന്ന് വന്ന ഒരു വാണിജ്യ ചരക്കിൽ 14,976,000 ഗുളികകൾ ഒളിപ്പിച്ചതായി കണ്ടെത്തി.
കോൺക്രീറ്റ് കട്ടകൾ നിർമിക്കുന്നതിനുള്ള യന്ത്രത്തിൽ തന്ത്രപൂർവം ഒളിപ്പിച്ച നിലയിലായിരുന്നു കള്ളക്കടത്ത് കണ്ടെത്തിയത്.
ഗുണഭോക്താവിനെ അഡ്രസ് കണ്ടെത്തിയ ശേഷം അധികൃതർ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടയറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചത് പിടികൂടിയിരുന്നു.
ജിദ്ദ തുറമുഖം വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്ക് മരുന്ന് ഗുളികകൾ അധികൃതർ പിടികൂടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa