സൗദിയിൽ കെട്ടിട വാടക കരാറിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കാലപരിധി വ്യക്തമാക്കി അധികൃതർ
സൗദിയില്‍ കെട്ടിട വാടക കരാറിന്‍റെ കുറഞ്ഞ കാലപരിധി വ്യക്തമാക്കി പാർപ്പിടകാര്യ മന്ത്രാലയം.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധി മൂന്ന് മാസമാണ് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ബിൽഡിംഗ് ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന വാടക കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്ന് മാസം കാലാവധി ഉണ്ടായിരിക്കണമെന്ന് ഈജാറും വ്യക്തമാക്കുന്നു.
കെട്ടിടത്തിന്‍റെ വാടകയും, ഗഡുക്കൾ എന്നിവയെല്ലാം സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മില്‍ ആദ്യം തന്നെ ധാരണയുണ്ടാക്കിയായിരിക്കണം കരാറിലേർപ്പെടേണ്ടത്.
അതേ സമയം പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള ഈജാര്‍ കരാറുകള്‍ക്ക് ടാക്സ് ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa