അടുത്ത മാസം സൗദിയിലെ ചില പ്രദേശങ്ങളിൽ താപ നില 50 ഡിഗ്രിക്കും മുകളിലെത്തും
ജിദ്ദ: ആഗസ്ത് മാസം സൗദിയിലെ ചില ഏരിയകളിൽ താപനില 50 ഡിഗ്രിയും അതിനു മുകളിലും എത്തുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വാക്താവ് ഹുസൈൻ ഖഹ്താനി അറിയിച്ചു.
രാജ്യത്തിന്റെ ചില കിഴക്കൻ തീരപ്രദേശങ്ങളിലും അതുപോലെ തന്നെ ഉൾപ്രദേശങ്ങളിലും, പ്രത്യേകിച്ച് മദീനയിലും താപനില 50 ഡിഗ്രി അല്ലെങ്കിൽ അതിലധികമോ ആകും.
ഈ വർഷത്തെ വേനൽ നേരത്തെ ആരംഭിച്ചത് കൊണ്ട് തന്നെ താപനില ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
ഈ മാസം ചില നഗരങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. 2010ൽ ജിദ്ദ ഗവർണറേറ്റിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
തണലിൽ താപനില അളന്ന കണാക്കാണിതെന്നും അല്ലാതെ വെയിലിൽ അളന്ന കണക്കല്ലെന്നും ഖഹ്താനി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa