Sunday, September 22, 2024
KeralaTop Stories

ആരുമില്ലാത്തവർക്ക് തന്റെ ആദ്യ ശമ്പളത്തിൽ നിന്നും പിറന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് മലപ്പുറത്തെ യുവാവ്

തിരൂർ: ആരോരുമില്ലാത്ത മനുഷ്യർക്ക് ഭക്ഷണം വിളമ്പി നടത്തിയ മലപ്പുറത്തെ ഒരു യുവാവിന്റെ പിറന്നാളാഘോഷം സ്ഥലം എസ്‌ ഐ വൈറലാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു തിരൂർ സ്വദേശി ആദിൽഷാ വളരെ വ്യത്യസ്തമായ രീതിയിൽ തന്റെ ജന്മദിനം ആഘോഷിച്ചത്.

തിരൂർ ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന അശരണർക്ക് തന്റെ 2 സുഹൃത്തുക്കളുടെ സഹായത്തോടെ ബിരിയാണിപ്പൊതി നൽകുകയായിരുന്നു ആദിൽഷാ ചെയ്തത്.

ആകെ 50 പേർക്കാണ് ആദിൽഷായും സുഹൃത്തുക്കളും ബിരിയാണിപ്പൊതി വിതരണം ചെയ്തത്.

നൈറ്റ് ഡ്യൂട്ടിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെത്തിയ തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് പൊതി വിതരണം കണ്ട് കാര്യമന്വേഷിക്കുകയായിരുന്നു.

ഇന്ന് തന്റെ ജന്മദിനമാണെന്നും അതോടൊപ്പം തനിക്ക് ആദ്യമായി ശമ്പളം കിട്ടിയ ദിവസമാണെന്നും ഇതിന്റെയെല്ലാം സന്തോഷത്തിലാണ് ഭക്ഷണ വിതരണമെന്നും ആദിൽഷാ എസ് ഐ ജലീലിനോട് വ്യക്തമാക്കി.

ഈ സത്പ്രവൃത്തി കണ്ട എസ് ഐ ആദിൽഷാക്ക് ആശംസകൾ നേരുകയും സംഗതി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തതോടെ സംഭവം വൈറലായി മാറുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്