സൗദിയുടെ എണ്ണേതര കയറ്റുമതിയിൽ വർദ്ധനവ്
ജിദ്ദ: സൗദി അറേബ്യയുടെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 2021 മെയ് മാസത്തെ അപേക്ഷിച്ച് 2022 മെയ് മാസത്തിൽ 83.4% വർദ്ധിച്ചു.
കയറ്റുമതിയുടെ മൂല്യം 2022 മെയ് മാസത്തിൽ 144.1 ബില്യൺ റിയാൽ ആയി ഉയർന്നു, 2021 മെയ് മാസത്തിൽ 78.6 ബില്യൺ റിയാൽ ആയിരുന്നു കയറ്റുമതി മൂല്യം.
പ്രധാനമായും എണ്ണ കയറ്റുമതിയിൽ നിന്നാണ് വർദ്ധനവ് ഉണ്ടായത്.
മൊത്തം കയറ്റുമതിയിലെ എണ്ണ കയറ്റുമതിയുടെ പങ്ക് 2021 മെയ് മാസത്തിലെ 72.0% ൽ നിന്ന് 2022 മെയ് മാസത്തിൽ 80.6% ആയി ഉയർന്നു. 2022 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ, മൊത്തം ചരക്ക് കയറ്റുമതി SAR6.4 ബില്യൺ അല്ലെങ്കിൽ 4.7% വർദ്ധിച്ചു.
എണ്ണ ഇതര കയറ്റുമതി (റീ എക്സ്പോർട്ട് ഉൾപ്പെടെ) 2022 മെയ് മാസത്തിൽ 26.7% വർധിച്ചു, വരുമാനം 2021 മെയ് മാസത്തിലെ 22 ബില്യൺ റിയാലിൽ നിന്ന് 2022മെയ് മാസം 27 ബില്യൺ റിയാൽ ആയി ഉയർന്നു.
2022 മെയ് മാസത്തിൽ ചരക്ക് ഇറക്കുമതി 21.8% (SAR9.6 ബില്യൺ) വർദ്ധിച്ചു. 2021 മെയ് മാസത്തിലെ SAR44.2 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2022 മെയ് മാസത്തിൽ ഇറക്കുമതിയുടെ മൂല്യം SAR53.9 ബില്യൺ ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa