സൗദിയിൽ ഇത് വരെ കുരങ്ങ് പനി സ്ഥിരീകരിച്ചത് 3 പേർക്ക്; ആദ്യത്തെ രോഗി സുഖം പ്രാപിച്ചു
സൗദിയിൽ ഇത് വരെ കുരങ്ങ് പനി സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3 ആയതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അറിയിച്ചു.
അതേ സമയം ഇതിൽ ആദ്യത്തെ കുരങ്ങ് പനി ബാധിതൻ സുഖം പ്രാപിച്ചതായും അസീരി വെളിപ്പെടുത്തി.
രോഗ ബാധിതരെല്ലാം യൂറോപിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു.
നിലവിൽ നിരീക്ഷണത്തിലുള്ള രണ്ട് കേസുകളുടെയും ആരോഗ്യ നില സുരക്ഷിതമാണ്, അവർ വേഗം സുഖം പ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു.
രോഗം സ്ഥിരീകരിച്ചവർക്കെല്ലാം ചുണങ്ങ്, ചൂട്കുരു പോലുള്ള ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും അസീരി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa