Friday, November 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരും പാകിസ്ഥാനികളുമടങ്ങുന്ന വൻ ക്രിമിനൽ സംഘം പിടിയിൽ (വീഡിയോ)

ജിദ്ദ: വിവിധ സന്ദർഭങ്ങളിലായി 43 കുറ്റകൃത്യങ്ങൾ നടത്തിയ 23 അംഗ ഇന്ത്യക്കാരും പാകിസ്ഥാനികളുമായ ക്രിമിനലുകളെ മക്ക പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തുക, ഇരകളുടെ ഫോണുകളിലേക്ക് ക്രമരഹിതമായി സന്ദേശങ്ങൾ അയക്കുക, എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്ത് അവ വീണ്ടും സജീവമാക്കുന്നതിന് കുറ്റവാളികൾക്ക് രഹസ്യ വിവരങ്ങളും നമ്പറുകളും നൽകാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുക തുടങ്ങിയ തട്ടിപ്പുകൾ ആണ് സംഘം നടത്തിയിരുന്നത്.

ഇരകളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻ വലിക്കാൻ വരെ കുറ്റവാളികൾക്ക് സാധ്യമായിരുന്നു.സർക്കാർ പ്ലാറ്റ്ഫോമില്‍ ഉള്ള ഒരു ബാങ്ക് അക്കൌണ്ടിൽ വരെ പ്രതികൾ പ്രവേശിച്ചിരുന്നു.

ജിദ്ദയിലെ വിജനമായ ഒരു പ്രാന്ത പ്രദേശത്തായിരുന്നു ക്രിമിനൽ സംഘം തംബടിച്ചിരുന്നത്.

46 മൊബൈൽ ഫോണുകളും 59 സിമ്മുകളും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രതികളെ പബ്ലിക് പ്രൊസിക്യുഷനു കൈമാറി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്