മവദ്ദയെയും റഹ്മയെയും വേർപെടുത്താനുള്ള ഓപ്പറേഷൻ വ്യാഴാഴ്ച നടക്കും
റിയാദ് – രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം യമനീസ് സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർതിരിക്കുന്ന ശസ്ത്രക്രിയ ഈ വ്യാഴാഴ്ച നടക്കും.
റിയാദിലെ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ഏദൻ ഗവർണറേറ്റിൽ നിന്നുള്ള ഇരട്ടകളെ വേർപ്പെടുത്തുക.
റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഹയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏകദേശം 11 മണിക്കൂർ എടുക്കുന്ന ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായി നടത്തും. ടെക്നീഷ്യൻമാർക്കും നഴ്സിംഗ് കേഡർമാർക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും ശസ്ത്രക്രിയയിൽ ഭാഗമാകും.
രാജ്യത്തെ മെഡിക്കൽ ടീമിനും ആരോഗ്യ മേഖലയ്ക്കും നൽകുന്ന മികച്ച പിന്തുണയ്ക്ക് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനും കിരീടാവകാശിക്കും തന്റെ പേരിലും മെഡിക്കൽ, സർജിക്കൽ ടീമിന്റെ പേരിലും ഡോ: റബീഅ നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa