Friday, November 15, 2024
Saudi ArabiaTop Stories

മക്കയിലെ 7 ഡിസ്റ്റ്രിക്കുകൾ പൊളിച്ച് നീക്കൽ; പ്രചരിക്കുന്നത് വ്യാജ വാർത്ത

മക്കയിലെ 7 ഡിസ്റ്റ്രിക്കുകൾ പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് മക്ക മേയറൽറ്റിയുടെ വക്താവ് ഒസാമ സൈത്തൂനി വീണ്ടും സ്ഥിരീകരിച്ചു

മൂന്ന് പ്രദേശങ്ങൾ മാത്രമാണ് നീക്കം ചെയ്യലിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് അറിയിച്ചിട്ടുള്ളത്.

മക്ക സിറ്റിക്കും ഹോളി സൈറ്റുകൾക്കുമുള്ള റോയൽ കമ്മീഷൻ പ്രഖ്യാപിച്ചതനുസരിച്ച്, പുനർവികസനത്തിനായി കമ്മീഷൻ നീക്കം ചെയ്യേണ്ടതായി സ്ഥിരീകരിച്ച പ്രദേശങ്ങൾ, നിലവിൽ പൊളിച്ച് നീക്കൽ നടക്കുന്ന അൽ-നകാസയും ഉടൻ പൊളിക്കൽ ആരംഭിക്കുന്ന അൽ-കിദ്‌വ, അൽ- സോഹൂർ എന്നീ ഡിസ്റ്റ്രിക്കുകളുമാണ്.

ഔദ്യോഗിക മീഡിയകളിൽ വരുന്ന വാർത്തകൾ മാത്രമേ ഉൾക്കൊള്ളാവൂ എന്നും സോഷ്യൽ മീഡിയകളിലെ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സൈതൂനി ഓർമ്മിപ്പിച്ചു.

നേരത്തെ പ്രഖ്യാപിച്ച മൂന്ന് പ്രദേശങ്ങൾക്ക് പുറമെ അടുത്ത വർഷം  7 പ്രദേശങ്ങൾ കൂടി പൊളിക്കുമെന്നായിരുന്നു വ്യാജപ്രചാരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്