സൗദിവത്ക്കരണം ശക്തിപ്പെടുത്താൻ പ്രോത്സാഹന പദ്ധതിയുമായി മന്ത്രാലയം
ജിദ്ദ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള ലേബർ അവാർഡിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കാനുള്ള അവസരം ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് (ബുധൻ) പ്രഖ്യാപിച്ചു.
ഈ അവാർഡിന്റെ രണ്ടാം പതിപ്പിൽ 3 പ്രധാന ട്രാക്കുകൾ ഉൾപ്പെടുന്നുണ്ട്: “സൗദിവത്ക്കരണം”, “തൊഴിൽ പരിസ്ഥിതി”, “നൈപുണ്യവും പരിശീലനവും” എന്നിവയാണവ.
അവാർഡുകൾ 24 വിഭാഗമായി വിഭജിച്ചിട്ടുണ്ട്. സൗദിവത്ക്കരണം ഉത്തേജിപ്പിക്കുന്നതിനും ജോലി നൽകുന്നതിനും, പുരുഷ-സ്ത്രീ പൗരന്മാർക്ക് അവസരങ്ങൾ നൽകുന്നതിനും എല്ലാം അവാർഡുണ്ട്.
പുറമേ സംരംഭങ്ങളെ കുറിച്ച് അവബോധം വളർത്തുക, നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുക,ജീവനക്കാരുടെ സുസ്ഥിരതാ നിരക്ക് വർദ്ധിപ്പിക്കുന്നതിനും അവരുടെ കരിയർ വികസനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുക എന്നിവയും എല്ലാം അവാർഡിനു പരിഗണിക്കും.
അവാർഡ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് ആയി നാമനിർദ്ദേശം ചെയ്യണമെന്ന് മന്ത്രാലയം സൂചിപ്പിച്ചു, ഖിവ പോർട്ടൽ വഴി അപേക്ഷ നൽകാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa