Sunday, April 20, 2025
Saudi ArabiaTop Stories

വിദേശ ഉംറ തീർഥാടകർക്ക് പിസിആർ ടെസ്റ്റ്‌ ആവശ്യമില്ല; വ്യക്തികൾക്ക് സ്വന്തം നിലയിൽ ഉംറക്ക് അപേക്ഷിക്കാം

ജിദ്ദ: ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് നെഗറ്റീവ് പിസിആർ പരിശോധന ഫലമോ റാപ്പിഡ് ആന്റിജൻ പരിശോധന ഫലമോ ആവശ്യമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു.

അതേ സമയം കോവിഡ്-19 വൈറസ് ബാധയുണ്ടായാൽ ചികിത്സാ ചെലവുകൾക്കായുള്ള ഇൻഷുറൻസ്  ഇപ്പോഴും വിദേശ തീർഥാടകർക്ക് ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 

ഉംറ വിസയിൽ വരുന്നവരുടെ താമസ കാലാവധി 90 ദിവസമാണ്, മക്കയ്ക്കും മദീനയ്ക്കും ഇടയിലും മറ്റ് എല്ലാ സൗദി നഗരങ്ങളിലും താമസിക്കുന്ന സമയത്ത് തീർത്ഥാടകന് സഞ്ചരിക്കാനും യാത്ര ചെയ്യാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. 

വ്യക്തികൾക്കുള്ള ഉംറ വിസകൾ ലഭിക്കാൻ  സേവനങ്ങൾക്കായുള്ള അംഗീകൃത ഇ-പ്ലാറ്റ്‌ഫോമിലൂടെ ഇനിപ്പറയുന്ന ലിങ്ക് വഴി അപേക്ഷിക്കാം. https://maqam.gds.haj.gov.sa/Home/OTAs

വാക്സിനേഷൻ ഇല്ലാത്തവർക്ക് ഇരു ഹറമുകളിലും പ്രവേശനവും ഇഅതമർന വഴി ഉംറ പെർമിറ്റും ലഭ്യമാകും. അതേ സമയം അവർ കൊറോണ ബാധിതരോ കൊറോണ ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരോ ആകരുത് എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്