ഹുറൂബാക്കപ്പെട്ട വേലക്കാരി മർദ്ദിക്കപ്പെട്ട സംഭവത്തിൽ സൗദി പബ്ലിക് പ്രൊസിക്യൂഷൻ ഇടപെട്ടു
ഹായിൽ മേഖലയിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് ഓടിപ്പോയ വേലക്കാരിയെ മർദിച്ച കേസിൽ സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇടപെട്ടു.
ക്രിമിനൽ നടപടി ചട്ടത്തിലെ ആർട്ടിക്കിൾ 24, 27, 28 പ്രകാരം അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കേസ് റഫർ ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് പബ്ലിക് പ്രോസിക്യൂഷൻ നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണ സംഭവത്തെക്കുറിച്ച് ഒരു പത്രത്തിൽ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വീട്ടുജോലിക്കാരി തന്റെ സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റൊരു വീട്ടിൽ അനധികൃതമായി ജോലി ചെയ്യുകയായിരുന്നു. നിയമപരമായ യാതൊരു രേഖയുമില്ലാതെ അവർക്കായി ജോലി ചെയ്യുന്നതിനിടെയാണ് ആ വീട്ടിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് അവളെ ആക്രമിച്ചത്.
വീട്ടുകാർ വീട്ടുജോലിക്കാരിയെ ചൂഷണം ചെയ്യുകയും അവളുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കുകയും അവളെ ആക്രമിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
വ്യക്തിക്കടത്ത് വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 15 അനുസരിച്ച് വീട്ടുജോലിക്കാരിയെ ഷെൽട്ടർ ഹോമിലേക്ക് കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.
വീട്ടു ജോലിക്കാരെ അക്രമിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa