Sunday, April 20, 2025
KeralaTop Stories

കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ യുവാവിന്റേതെന്ന് സ്ഥിരീകരണം

കോഴിക്കോട് കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പന്തരിക്കര സ്വദേശി ഇർഷാദിന്റേതെന്ന് സ്ഥിരീകരണം.

നേരത്തെ ഇർഷാദുമായി രൂപസാദൃശ്യമുള്ള മേപ്പയൂർ സ്വദേശി ദീപകിന്റേതാണെന്ന തെറ്റിദ്ധാരണയിൽ മൃതദേഹം സംസ്ക്കരിച്ചിരുന്നു.

എന്നാൽ പിന്നീട് മൃതദേഹം ഇർഷാദിന്റേതാണെന്ന സംശയം ഉയർന്നപ്പോഴായിരുന്നു ഇർഷാദിന്റെ മാതാപിതാക്കളുടെ ഡി എൻ എ സാമ്പിളുകൾ പരിശോധനക്കയക്കുകയും അത് മൃതദേഹത്തിന്റെ ഡി എൻ എ സാംബിളുമായി യോജിക്കുകയും ചെയ്തത്.

അതേ സമയം തടങ്കൽ സങ്കേതം മാറ്റുന്നതിനിടെ ഇർഷാദ് കോരപ്പുഴയിൽ ചാടുകയായിരുന്നുവെന്ന പ്രതികളുടെ മൊഴി കള്ളമാണെന്നും ഇർഷാദിനു നീന്തലറിയാമെന്നും പ്രതികൾ കൊലപ്പെടുത്തിയതാണെന്നും ആണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കണ്ണൂർ സ്വദേശിയും മൂന്ന് വയനാട് സ്വദേശികളുമടക്കം നാല് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ദുബൈയിൽ നിന്ന് കൊണ്ട് വന്ന സ്വർണ്ണം കള്ളക്കടത്ത് സംഘത്തിനെ ഏൽപ്പിച്ചില്ല എന്നതിനാലായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ട് പോയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്