Sunday, November 24, 2024
Saudi ArabiaTop Stories

ഒരു വിദേശിക്ക് ഒരു വർഷം എത്ര തവണ ഉംറക്ക് വരാൻ അനുമതി ലഭിക്കും? വിശദീകരണം  നൽകി ഹജ്ജ് ഉംറ മന്ത്രാലയം

വിദേശത്തുള്ള ഒരു വ്യക്തിക്ക് വർഷത്തിൽ എത്ര തവണ ഉംറ നിർവ്വഹിക്കാൻ അവസരം നൽകുമെന്ന ചോദ്യത്തിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരണം നൽകി.

വിദേശത്ത് നിന്ന് ഉംറക്ക് വരുന്നതിനു ആവർത്തന നിയന്ത്രണമില്ലെന്ന് മന്ത്രാലയം അറിയിച്ചു. സൗദി പ്രവേശനത്തിനുള്ള വിസ ഫീസ് അടച്ച് കൊണ്ട് ഉംറ എത്രയും നിർവ്വഹിക്കാമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

വ്യക്തികൾക്ക് സ്വന്തം നിലയിൽ ഉംറ വിസക്കും പാക്കേജുകൾക്കും ഓൺലൈൻ വഴി അപേക്ഷിക്കാൻ https://maqam.gds.haj.gov.sa/Home/OTAs എന്ന ലിങ്ക് പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഉംറ വിസ കാലാവധി ഈ വർഷം മുതൽ മൂന്ന് മാസമായി ദീർഘിപ്പിച്ചിട്ടുണ്ട്. ഉംറ വിസയിൽ സൗദിയിൽ എവിടെയും സഞ്ചരിക്കാനും സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാനും മടങ്ങാനും അനുമതിയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്