ആതിഥേയ ഉംറ വിസ: വിശദീകരണം നൽകി അധികൃതർ
ആതിഥേയ ഉംറ വിസയെക്കുറിച്ചുള്ള സംശയത്തിനു സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രതികരിച്ചു.
ആതിഥേയ ഉംറ വിസ പദ്ധതി ഇപ്പോൾ കാൻസൽ ചെയ്തിട്ടുണ്ട് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
അതോടൊപ്പം ഈ വിഷയത്തിൽ എന്തെങ്കിലും അപ്ഡേഷൻ വന്നാൽ അത് ഔദ്യോഗിക ചാനലുകൾ വഴി പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും സ്വന്തം ചെലവിലും റിസ്ക്കിലും വിദേശികളെ ഉംറക്ക് കൊണ്ട് വരാൻ സാധിക്കുന്ന പദ്ധതിയാണ് ഉംറ ഹോസ്റ്റ് അഥവാ ആതിഥേയ ഉംറ വിസ.
ഇപ്പോൾ പദ്ധതി നടപ്പാക്കുന്നില്ലെങ്കിലും വൈകാതെ നടപ്പാക്കാൻ സാധിച്ചാൽ രാജ്യത്ത് വിദേശ തീർഥാടകരുടെ വരവിൽ വൻ കുതിച്ച് ചാട്ടമായിരിക്കും ഉണ്ടായിരിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa