റിയാദ് എയർപോർട്ടിലെ വാട്സ് ആപ്പ് കസ്റ്റമർ സർവീസിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ അറിയാം
റിയാദ്: കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് അതിന്റെ ഇന്ററാക്ടീവ് വാട്സ്ആപ്പ് സേവനം വഴി ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വ്യക്തമാക്കി.
കസ്റ്റമർക്ക് തന്റെ അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ സേവനം അനുവദിക്കുന്നുവെന്നും ഫ്ലൈറ്റുകളെയും അവയുടെ സമയത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നുവെന്നും എയർപോർട്ട് അധികൃതർ ചൂണ്ടിക്കാട്ടി.
ഗുണഭോക്താവിന് ഇന്ററാക്ടീവ് വാട്ട്‌സ്ആപ്പ് സേവനത്തിലൂടെ യാത്ര ബുക്ക് ചെയ്യാനും അവയെക്കുറിച്ചുള്ള അറിയിപ്പുകൾ സ്വീകരിക്കാനും ഒപ്പം വിമാനത്താവള സൗകര്യങ്ങൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കാണാനും സാധിക്കും.
യത്രക്കാരന്റെ ലഗേജുകൾ നഷ്ടപ്പെട്ടത് റിപ്പോർട്ടു ചെയ്യാനും ഭിന്ന ശേഷിക്കാർക്കുള്ള സേവനം ലഭ്യമാകാനും വാട്സാപ് കസ്റ്റമർ സർവീസ് വഴി സാധ്യമാണ്.
+966 9200 20090 എന്ന വാട്സാപ് നംബറിൽ ആണ് റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വിവിധ സേവനങ്ങൾ ലഭ്യമാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa