Saturday, April 12, 2025
Riyadh

RCPS 17-ാം വാർഷികം ആഘോഷിച്ചു

റിയാദ് : റിയാദ് ചാലിയം പ്രവാസി സംഘം 17-ാം വാർ ഷികം ആഘോഷിച്ചു. ബത്ഹ പാരഗൺ ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡൻറ് അബ്ദുൽ
ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി നാസർ പീലിപ്പുറം സദസ്സിന് സ്വാഗതമോതി.

ജസീല മൂസ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. മുഹമ്മദ് സലീം റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ജിദ്ദ – ചാലിയം മഹല്ലു കമ്മിറ്റി പ്രസിഡൻറ് റാഫി. പി.ബി.ഐ, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ ആശംസയർപ്പിച്ചു.

നിസാർ വാളക്കടയുടെ സംഗീത വിരുന്ന് സദസ്സിന് കുളിർമയേകി. അംഗങ്ങൾ തമ്മിലുള്ള പരിചയപ്പെടൽ ഒരു വേറിട്ട അനുഭവമായിരുന്നു.

പുതിയ കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ ബഷീർ (പ്രസിഡന്റ്‌ ), തശ് രീഫ് (വൈസ് പ്രസിഡന്റ്‌ ), നാസർ പീലിപ്പുറം (സെക്രട്ടറി ), ഉമ്മർ അങ്ങാലകത്ത് (ജോയിന്റ് സെക്രട്ടറി ), മുഹമ്മദ് സലീം (ഫൈനാൻസ്സെ ക്രട്ടറി ), ഹംസകോയ പി.കെ (അഡ്വൈസർ ) എന്നിവരെ തിരഞ്ഞെടുത്തു . കൂടാെത 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa