സാധനം കിട്ടിയില്ലെങ്കിൽ വിടില്ല! ഭീഷണിയുമായി സംഘം; കോഴിക്കോട് വീണ്ടും ഗൾഫിൽ നിന്നെത്തിയ ഒരു യുവാവിനെക്കൂടി കാണാതായി
കോഴിക്കോട്: ഖത്തറിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി.
ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷി(35)നെയാണ് കാണാതായതായി പരാതി ഉയർന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ജൂൺ പത്തിനായിരുന്നു യുവാവ് ടെലിഫോൺ വഴി ബന്ധുക്കളുമായി അവസാനമായി സംസാരിച്ചത് എന്നാണ് റിപ്പോർട്ട്.
ജൂൺ 16-ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ വരുമെന്ന് റിജേഷ് വീട്ടുകാരെ അറിയിച്ചിരുന്നു. റിജേഷ് നാട്ടിലേക്ക് പോന്നതായി റിജേഷിന്റെ ഖത്തറിലുള്ള സുഹൃത്തുക്കളും പറയുന്നുണ്ട്. എന്നാൽ റിജേഷിനെക്കുറിച്ച് കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കളുടെ പരാതി.
അതേ സമയം, ജൂൺ 15-ന് റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും അവന്റെ കൈവശം കൊടുത്തുവിട്ട സാധനം കിട്ടണമെന്നും ഇല്ലെങ്കിൽ വിടില്ലെന്നും പറഞ്ഞ് ഭീഷണി കോളുകൾ വരികയും അന്നും തൊട്ടടുത്ത ദിവസങ്ങളിലും ചില ആളുകൾ റിജേഷിന്റെ വീട്ടിലെത്തുകയും റിജേഷ് നാട്ടിലെത്തിയിട്ടുണ്ടെന്നും സാധനം വേണമെന്നും പറഞ്ഞ് നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഖത്തറിൽ നിന്നും പലതവണ ഫോൺകോളുകൾ വന്നിരുന്നു. റിജേഷിന്റെ കയ്യിൽ കൊടുത്തുവിട്ട സാധനം എത്തേണ്ടിടത്ത് എത്തിയില്ലെന്നും അത് തിരിച്ചുവേണമെന്നും പറഞ്ഞാണ് ഭീഷണി കാൾ എന്നും റി ജേഷിന്റെ സഹോദരൻ പറയുന്നു.
പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം വധിച്ച സംഭവത്തിനു തൊട്ട് പിറകെ ഇപ്പോൾ റിജേഷും കള്ളക്കടത്ത് സംഘത്തിന്റെ പിടിയിലായിട്ടുണ്ടോ എന്ന സംശയം ഉയർന്നതിനാൽ ബന്ധുക്കൾ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa