സൗദിയിലെ അസീറിൽ ചെറു വിമാനം കടലിൽ തകർന്ന് വീണു; വീഡിയോ കാണാം
അസീറിൽ ചെറു വിമാനം തകർന്ന് വീണ സംഭവത്തിൽ എവിയേഷൻ ഇൻ വെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ആരംഭിച്ചു.
അൽ ഹരീള ഏവിയേഷൻ ക്ലബിന്റെ ചെറുവിമാനം വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ചെങ്കടലിൽ തകർന്ന് വീണത്.
അപകടത്തിൽ പൈലറ്റിനും കൂടെയുണ്ടായിരുന്ന ആൾക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.
ഇരുവരെയും അബഹയിലെ അസീർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
തകർന്ന വിമാനം കടലിൽ നിന്ന് പുറത്തെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിമാനം തകർന്ന് വീഴുന്നതിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa