Wednesday, April 30, 2025
Saudi ArabiaTop Stories

സ്പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് കപ്പിൽ സൗദിക്ക് സ്വർണ്ണം

2022 ലെ സ്‌പെഷ്യൽ ഒളിമ്പിക്‌സ് യൂണിഫൈഡ് കപ്പ് സ്വർണ്ണ മെഡൽ നേടി സൗദി അറേബ്യൻ ടീം ചരിത്രം സൃഷ്ടിച്ചു. ഫൈനലിൽ റൊമാനിയയെ 3-1 നാണ്‌ സൗദി തോൽപ്പിച്ചത്.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ യുഎസ് സംസ്ഥാനമായ മിഷിഗനിലെ ഡിട്രോയിറ്റ് സിറ്റിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് കപ്പിൽ  മറ്റു 22 ടീമുകൾക്കൊപ്പം സൗദി ടീം ആദ്യമായായിരുന്നു പങ്കെടുത്തത്.

യു എ ഇ, ഈജിപ്ത്, മൊറോക്കോ.എന്നീ  മൂന്ന് അറബ് ടീമുകളും സൗദിക്കൊപ്പം ഭാഗമായിരുന്നു.

ബൗദ്ധിക വൈകല്യമുള്ളവരും അല്ലാത്തവരും ഒരുമിച്ച് കളിക്കുന്ന മത്സരത്തിൽ ബ്രസീൽ, യുഎസ്എ, ജമൈക്ക, കൊറിയ, മൊറോക്കോ, നൈജീരിയ, പരാഗ്വേ, റൊമാനിയ, സിംഗപ്പൂർ എന്നീ ടീമുകളും ഉൾപ്പെടുന്നു.

സ്വർണമെഡൽ നേടിയ സൗദി ടീമിനെ സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഇന്റർനാഷണൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ.തിമോത്തി ശ്രീവർ അഭിനന്ദിച്ചു.

ഈ മഹത്തായ നേട്ടം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് സൗദി സ്പെഷ്യൽ ഒളിമ്പിക്സ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ഖുറൈഷി കളിക്കാരെയും സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെയും സൗദി മിഷൻ അംഗങ്ങളെയും അഭിനന്ദിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്