മക്കയിൽ നാല്പത്കാരൻ മാതാവിനേയും വേലക്കാരിയേയും ഹാമർ കൊണ്ട് തലക്കടിച്ച് കൊന്നു
മക്ക: മക്കയിൽ നാല്പത്കാരനായ സ്വദേശി മാതാവിനേയും വേലക്കാരിയേയും തലക്കടിച്ച് കൊന്നു.
പിറകിൽ നിന്നേറ്റ ശക്തമായ പ്രഹരത്തിൽ തലയോട്ടിക്ക് പരിക്കേറ്റ് രണ്ട് പേരും തൽക്ഷണം മരിക്കുകയായിരുന്നു.
സംഭവശേഷം കുറ്റവാളി തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ രക്തം പുരണ്ട വസ്ത്രം ധരിച്ച നിലയിൽ നിൽക്കുകയായിരുന്നു പ്രതി.
വീട്ടുജോലിക്കാരിയുടെ മൃതദേഹം അടുക്കളയിൽ നിന്നും മാതാവിന്റെ മൃതദേഹം അവരുടെ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തി.
മയക്കുമരുന്ന് ദുരുപയോഗം, ആക്സിഡന്റ് എന്നിവയുൾപ്പെടെ നിരവധി മുൻകാല കേസുകൾ കുറ്റവാളിയുടെ ക്രിമിനൽ റെക്കോർഡിൽ ഉണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa