Sunday, September 22, 2024
Saudi ArabiaTop Stories

മക്കയിൽ രണ്ട് ദിവസം മുമ്പ് കാറുമായി വെള്ളത്തിൽ മുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

മക്ക: രണ്ട് ദിവസം മുമ്പ് തുർബ ഗവർണ്ണറേറ്റിലെ വാദി കറായിൽ കാറുമായി വെള്ളത്തിൽ മുങ്ങിയ അബ്ദുല്ല നാസർ അൽ ബഖ്മിയെ സിവിൽ ഡിഫൻസ് മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മറ്റു നാല് സഹയാത്രികർക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ബഖ്മിയുടെ കാർ വെള്ളപ്പാച്ചിലിൽ അകപ്പെട്ടത്.

കാറിലുണ്ടായിരുന്ന നാല് പേരും രക്ഷപ്പെട്ടെങ്കിലും ബഖ്മിക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല.

വിവിധ തിരച്ചിൽ സംഘവും സിവിൽ ഡിഫൻസും റെസ്ക്യൂ ടീമും ഒന്നിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് ബഖ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വെളളം ഒരുമിക്കുന്ന സ്ഥലങ്ങളെ സമീപിക്കരുതെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്