സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും
ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു.
1. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ തൊഴിലാളി ഉന്നയിച്ച പരാതിയെ അടിസ്ഥാനമാക്കി ലേബർ ഓഫീസ് അവസാനിപ്പിച്ചാൽ.
2. തൊഴിലാളിയുടെ രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള ലെറ്റർ ഹാജരാക്കിയാൽ.
3. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കക്കേസിൽ പോലീസ് സന്ദേശം ലഭിച്ചിട്ടും സ്പോൺസർ ലേബർ കോർട്ടിൽ ഹാജരാകാതിരുന്നാൽ.
4. സ്പോൺസർ മരിച്ചാൽ. (സ്പോൺസർ മരിച്ച സാഹചര്യത്തിൽ എക്സിറ്റ് ആവശ്യമില്ലെങ്കിൽ മറ്റൊരാൾക്ക് സ്പോൺസർഷിപ്പ് മാറാനും സാധിക്കും).
മേൽപ്പറഞ്ഞ നാല് സാഹചര്യങ്ങളിൽ ലേബർ ഓഫീസിനെ സമീപിച്ച് എക്സിറ്റ് ആവശ്യപ്പെട്ടാൽ ലേബർ ഓഫീസ് വിഷയം പരിശോധിക്കുകയും അർഹതയുണ്ടെങ്കിൽ എക്സിറ്റ് നേടാനുള്ള ജവാസാത്തിലേക്കുള്ള ആവശ്യമായ രേഖകൾ നൽകുകയും ചെയ്യും.
സ്പോൺസറുടെ അനുമതിയില്ലാതെ കഫാല മാറാനുള്ള 12 സാഹചര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അവ വിശദമായി അറിയാൻ https://arabianmalayali.com/2022/07/01/40513/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa