Sunday, November 24, 2024
Saudi ArabiaTop Stories

ഇഖാമ കാലാവധി അവസാനിച്ച് എത്ര ദിവസം കഴിഞ്ഞാണ് പിഴ ബാധമാകുക? ജവാസാത്ത് മറുപടി നൽകി

ജിദ്ദ: ഒരു വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ച് എത്ര ദിവസം കഴിഞ്ഞാണ് പുതുക്കാൻ വൈകിയതിനുള്ള പിഴ ചുമത്തുകയെന്ന ചോദ്യത്തിനു സൗദി ജവാസാത്ത് പ്രതികരിച്ചു.

ഒരു വ്യക്തിയുടെ ഇഖാമാ കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിയുന്നതോടെയാണ് പിഴ ഈടാക്കുകയെന്നാണ് ജവാസാത്ത് പ്രതികരിച്ചത്.

പുതുക്കാൻ വൈകുന്നത് ആദ്യമായിട്ടാണെങ്കിൽ  500 റിയാലും രണ്ടാം തവണയോ അതിലധികമോ പ്രാവശ്യമാണെങ്കിൽ 1000 റിയാലും ആണ് പിഴ ചുമത്തുക.

അതേ സമയം ഇഖാമ 3, 6, 9 മാസ കാലയളവിലേക്കുള്ള ലെവിയടച്ച് ചുരുങ്ങിയ മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം നിരവധി തൊഴിലുടമകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്