Saturday, November 23, 2024
Saudi ArabiaTop Stories

ഈ ലളിതമായ ശൈലികൾ ജീവിതത്തിൽ പതിവാക്കൂ; ആരോഗ്യം സംരക്ഷിക്കൂ

ജീവിത ദിനചര്യയിൽ ചില ലളിതമായ ആരോഗ്യകരമായ ശീലങ്ങൾ പുലർത്തുന്നത് ആരോഗ്യ പരമായി  വളരെയധികം മാറ്റങ്ങൾ വരുത്തുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഒർമ്മിപ്പിച്ചു.

ആരോഗ്യകരമായ ഈ ലളിതമായ ശീലങ്ങളിൽ വെള്ളം കുടിക്കുക, പച്ചക്കറികളും പഴങ്ങളും കഴിക്കുക, വ്യായാമം എന്നിവ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

പഴങ്ങൾ ഒരു ലഘുഭക്ഷണമെന്ന നിലയിൽ ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

വെള്ളത്താൽ സമ്പന്നമായ പഴങ്ങളിൽ ഓറഞ്ചും പീച്ചും സ്ട്രോബെറിയും തണ്ണിമത്തനും ആപ്പിളും വാഴപ്പഴവും എല്ലാം ഉൾപ്പെടുന്നതായും മന്ത്രാലയം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്