റിയാദിൽ വൻ ബിനാമി പരിശോധന; ഓടി രക്ഷപ്പെട്ട് പ്രവാസികൾ: വീഡിയോ
റിയാദിൽ ബിനാമി ബിസിനസുകളെ ചെറുക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായ സൂപ്പർവൈസറി അതോറിറ്റി, ബിനാമി സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന കടകൾ കണ്ടെത്തി സീൽ ചെയ്തു.
ചെക്കിംഗ് വരുന്നതായി മനസ്സിലാക്കി ചില കടയുടമകൾ ഷട്ടറുകൾ അടച്ച് രക്ഷപ്പെട്ടു. അതേ സമയം ചില കടയുടമകൾ ഷട്ടർ താഴ്ത്താൻ നിൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
പരിശോധനക്കിടയിൽ ഒരു ഷോപ്പിൽ രഹസ്യ വെയർ ഹൗസും മറ്റു ഔദ്യോഗിക സീൽ ഉള്ള രേഖകളും ബാങ്ക് കാർഡും.കണ്ടെത്തി.
ഒരു കടയിലെ ഒരു സ്ത്രീ തൊഴിലാളി തന്റെ മാസ ശമ്പളം വിതരണം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും വിൽപ്പനയിൽ നിന്നുള്ള വരുമാനം സ്വീകരിക്കുന്നതും ഒരു വിദേശിയാണെന്ന് പരിശോധകരോട് പറഞ്ഞു.അതേസമയം സ്വദേശി പൗരൻ ആഴ്ചയിൽ രണ്ടുതവണ വന്ന് കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് കൊണ്ട് പോകുമെന്നും സ്ത്രീ പറഞ്ഞു.
വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട ബിനാമി ചെക്കിംഗിന്റെ വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa