Friday, November 22, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ നിയമപ്രകാരം തൊഴിലാളിയുടെ ഈ ചെലവുകൾ മുഴുവൻ തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്

സൗദി തൊഴിൽ നിയമ പ്രകാരം ഒരു തൊഴിലാളിയുടെ താഴെ പരാമർശിക്കുന്ന ചെലവുകൾ സ്പോൺസർ തന്നെ പൂർണ്ണമായും വഹിക്കേണ്ടതുണ്ട്.

1. ഇഖാമ പുതുക്കാനുള്ള ചെലവ്. ( ലെവിയും പിഴയും അടക്കം ഇഖാമ പുതുക്കാനുള്ള മുഴുവൻ ചെലവും സ്പോൺസർ തന്നെ വഹിക്കണം).

2. തൊഴിലാളിയുടെ പ്രൊഫഷൻ മാറ്റുന്നുണ്ടെങ്കിൽ ആ ചെലവും സ്പോൺസർ വഹിക്കണം.

3. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള തുകയും കഫീൽ തന്നെ വഹിക്കണം.

4. തൊഴിലാളിയെ അയാളുടെ നാട്ടിൽ നിന്ന് പുതിയ വിസയിൽ റിക്രൂട്ട് ചെയ്യാനുള്ള തുകയും സ്പോൺസർ തന്നെ വഹിക്കണം.

5. കരാർ അവസാനിച്ച ശേഷം തൊഴിലാളിക്ക് നാട്ടിൽ പോകാനുള്ള ടിക്കറ്റ് സ്പോൺസർ വഹിക്കണം. ( അതേ സമയം തൊഴിലാളിയുടെ കാരണം കൊണ്ട് കരാർ പൂർത്തിയാകാതെ മടങ്ങുകയാണെങ്കിൽ ടിക്കറ്റ് തുക തൊഴിലാളി വഹിക്കണം).

സൗദി തൊഴിൽ നിയമം ആർട്ടിക്കിൾ 40 പ്രകാരം ആണ് മേൽ പരാമർശിക്കപ്പെട്ട നിബന്ധനകൾ തൊഴിൽ നിയമത്തിൽ ചേർത്തിട്ടുള്ളത്.

ഇവക്ക് പുറമേ തൊഴിലാളി മരിച്ചാൽ സൗദിയിൽ മറവ് ചെയ്യാനോ നാട്ടിലേക്ക് മൃതദേഹം അയക്കാനോ ഉള്ള ചെലവുകൾ ഇൻഷൂറൻസ് ഇല്ലെങ്കിൽ സ്പോൺസർ വഹിക്കണം. ഇൻഷൂറൻസ് ഉണ്ടെങ്കിൽ ഇൻഷൂർ കംബനിയാണ് ചെലവ് വഹിക്കേണ്ടത് എന്നും നിയമത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്