Tuesday, September 24, 2024
Saudi ArabiaTop Stories

റി എൻട്രി വിസയിൽ പോയി തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസുകൾ മാറുന്നത് സംബന്ധിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിശദീകരണം

റി എൻട്രി വിസയിൽ അവധിക്ക് പോയി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ മാറുന്നത് സംബന്ധിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.

നിശ്ചിത റി എൻട്രി വിസാ കാലാവധിക്കുള്ളിൽ തിരികെ വരാത്ത വിദേശിയുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ “സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്നില്ല” എന്നായി മാറും.

അതേ സമയം വിസാ കാലാവധി അവസാനിച്ച് രണ്ട് മാസം പിന്നിട്ടാൽ പിന്നീട് അയാളുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് അപ്രത്യക്ഷനായി” എന്നായി മാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിക്ക് പുറത്തുള്ള തൊഴിലാളിയുടെ ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിച്ചാൽ ഫീസ് നൽകിക്കൊണ്ട് സ്പോൺസർക്ക് അവ പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

റി എൻട്രി കാലാവധി അവസാനിച്ച് രണ്ട് മാസം കഴിയുന്നതിന് മുമ്പ് തന്നെ റി എൻട്രി വിസ പുതുക്കുന്നതാകും സുരക്ഷിതം എന്നാണ് മാനവശേഷി മന്ത്രാലയത്തിന്റെ മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്