മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ കഅബ കഴുകി; വീഡിയോ കാണാം
മക്ക: ഈ വർഷത്തെ വിശുദ്ധ ക അബ കഴുകൽ ചടങ്ങ് പൂർത്തിയായി.
സൽമാൻ രാജാവിനെ പ്രധിനീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആയിരുന്നു ക അബ കഴുകൽ ചടങ്ങിനു നേതൃത്വം നൽകിയത്.
സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരനും മറ്റു പ്രമുഖരും കിരീടാവകാശിയെ അനുഗമിച്ചിരുന്നു.
ഹറമിൽ ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് കിരീടാവകാശിയെ സ്വീകരിച്ചു.
ത്വവാഫിനും സുന്നത്ത് നമസ്ക്കാരത്തിനും ശേഷം കഅബക്കുള്ളിൽ കയറിയ രാജകുമാരൻ കഅബക്കുള്ളിൽ നിന്ന് രണ്ട് റകഅത്ത് നമസ്ക്കരിക്കുകയും ക അബയുടെ ചുമരുകൾ കഴുകുകയും ചെയ്തു.
മേൽത്തരം ത്വാഇഫ് റോസ് വാട്ടറും സംസവും മികച്ച ഊദും ചേർത്ത മിശ്രിതം ആണ് കഅബ കഴുകാൻ ഉപയോഗിക്കാറുള്ളത്.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഅബ കഴുകുന്നതിന്റെയും കഅബക്കുള്ളിൽ നമസ്ക്കരിക്കുന്നതിന്റെയും വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa