സൗദിയിൽ ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷൂറൻസ് ബന്ധിപ്പിക്കും
ജിദ്ദ: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷൂറൻസ് ബന്ധിപ്പിക്കുന്ന പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ചെറിയ നിരക്കിലായിരിക്കും ഇൻഷൂറൻസ് ലഭ്യമാക്കുക എന്നാണ് റിപ്പോർട്ട്.
രണ്ട് വർഷത്തേക്കായിരിക്കും ഇൻഷൂറൻസ്. അതിനു ശേഷം ഇഖാമ പുതുക്കുന്ന സമയം താത്പര്യമുണ്ടെങ്കിൽ മാത്രം തൊഴിലുടമക്ക് ഇൻഷൂറൻസ് എടുക്കാം.
പുതിയ നിയന്ത്രണത്തിന് കീഴിൽ, തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും.
ഗാർഹിക തൊഴിലാളി ഒളിച്ചോടുകയോ, രോഗബാധിതനാകുകയോ, മരിക്കുകയോ, അല്ലെങ്കിൽ തൊഴിൽ കരാറിന്റെ കാലാവധി പൂർത്തിയാക്കാതിരിക്കാൻ ആഗ്രഹിക്കുകയോ ചെയ്താൽ, റിക്രൂട്ട് ചെയ്യുന്നയാളുടെ അവകാശം ഇൻഷുറൻസ് വഴി സംരക്ഷിക്കപ്പെടും.
ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുണ്ടാകുന്ന നഷ്ടം തൊഴിലുടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകുന്നത് വ്യവസ്ഥയിൽ പ്രധാനമാണ്.
സൗദി സെൻട്രൽ ബാങ്കിന്റെ (SAMA) സഹകരണത്തോടെയായിരിക്കും ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa