ലോകത്തെ പ്രതി മാസ ശരാശരി സാലറി നിരക്കിൽ ഗൾഫ് രാജ്യങ്ങളുടെയും മറ്റു പ്രമുഖ രാജ്യങ്ങളുടെയും സ്ഥാനങ്ങൾ അറിയാം
സി ഇ ഒ വേൾഡ് മാഗസിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും ഉയർന്ന പ്രതിമാസ സാലറി ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്സർലാന്റ് ഒന്നാം സ്ഥാനത്ത്. 6142 ഡോളർ ആണ് സ്വിറ്റ്സർലാന്റിലെ ആവറേജ് പ്രതിമാസ സാലറി.
4350 ഡോളറുമായി സിംഗപൂർ രണ്ടാം സ്ഥാനത്തും 4218 ഡോളറുമായി ആസ്ത്രേലിയ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. 3721 ഡോളർ സാലറി നൽകുന്ന അമേരിക്ക നാലാം സ്ഥാനത്തുണ്ട്.
3663 ഡോളർ സാലറി നൽകുന്ന യു എ ഇ പട്ടികയിൽ അഞ്ചാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്നു. 3168 ഡോളർ ശരാശരി സാലറി നൽകുന്ന ഖത്തർ പട്ടികയിൽ 11 ആം സ്ഥാനത്തുണ്ട്.
1888 ഡോളർ അഥവാ 7080 റിയാൽ ആവറേജ് സാലറി നൽകുന്ന സൗദി അറേബ്യ പട്ടികയിൽ 25 ആം സ്ഥാനത്താണുള്ളത്. 1854 ഡോളർ ആവറേജ് പ്രതിമാസ സാലറി നൽകുന്ന കുവൈത്ത് പട്ടികയിൽ 26 ആം സ്ഥാനത്തുള്ളപ്പോൾ 1728 ഡോളർ ആവറേജ് സാലറി നൽകുന്ന ബഹ്‌റൈൻ 28 ആം സ്ഥാനത്തും 1626 ഡോളർ സാലറി നൽകുന്ന ഒമാൻ പട്ടികയിൽ 30 ആം സ്ഥാനത്താണ് ഉള്ളത്.
718 ഡോളർ സാലറി നൽകുന്ന ഇന്ത്യ പട്ടികയിൽ 55 ആം സ്ഥാനത്തുള്ളപ്പോൾ 143 ഡോളർ പ്രതിമാസ ശമ്പളം നൽകുന്ന ശ്രീലങ്കയാണ് പട്ടികയിൽ ഏറ്റവും താഴെ 105 ആം സ്ഥാനത്തായുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa