പണം തട്ടാൻ വ്യാജന്മാർ;ജാഗ്രതാ നിർദ്ദേശവുമായി യു എ ഇ ഇന്ത്യൻ എംബസി
അബുദാബി: വ്യാജന്മാർക്കെതിരെയുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
ചില വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇ-മെയില്‍ വിലാസങ്ങളും ഉപയോഗിച്ച് പ്രവാസികളെ വഞ്ചിക്കുന്ന സംഘത്തിനെതിരെയാണ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയത്.
@embassy_help എന്ന ട്വിറ്റര്‍ അക്കൗണ്ട്, ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ അഡ്രസ് എന്നിവ ഉപയോഗിച്ചാണ് പ്രവാസികളെ വഞ്ചിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ‍്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്.
ഇത്തരം അക്കൗണ്ടുകളുമായി ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa