നീന്തൽക്കുളത്തിലെ അപകടങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ്
നീന്തൽക്കുള അപകടങ്ങൾ തടയാനുള്ള വിവിധ മാർഗങ്ങൾ സൗദി സിവിൽ ഡിഫൻസ് നിർദേശിച്ചു.
ലൈഫ്ജാക്കറ്റുകൾ, അരികുകളിൽ വഴുതിപ്പോകാത്ത തറ ഉണ്ടാക്കുക, കുട്ടികളെ നീന്തൽക്കുളങ്ങളിൽ തനിച്ചാക്കാതിരിക്കുക, ഒറ്റയ്ക്ക് പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടുക തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ പ്രയോഗിക്കണം.
ആളുകളുടെ കയറ്റവും ഇറങ്ങലും സുഗമമാക്കുന്നതിന് എല്ലാ കോണുകളിലും കുളത്തിന്റെ അടിയിൽ വരെ എത്തുന്ന പടവുകളുടെ ആവശ്യകതയും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.
അതോടൊപ്പം കുളത്തിൽ വീണാൽ മുന്നറിയിപ്പ് നൽകാനുമുള്ള പൂൾ അലാറങ്ങളുടെ സാന്നിധ്യവും ആവശ്യമാണെന്ന് സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa