Sunday, September 22, 2024
Saudi ArabiaTop Stories

ഉസ്ബെകിസ്ഥാൻ സന്ദർശിക്കുന്നതിന് ജനുവരി മുതൽ സൗദികൾക്ക് വിസ ആവശ്യമില്ല

2023 ജനുവരി 1 മുതൽ സൗദികൾക്ക് വിസിറ്റ് വിസ ഇല്ലാതെത്തന്നെ ഉസ്ബെകിസ്ഥാൻ സന്ദർശിക്കാൻ അനുമതി.

ഉസ്ബെക്കിസ്ഥാന്റെ പുതിയ തീരുമാനത്തെ കുറിച്ച് താഷ്കെന്റിലെ സൗദി എംബസിയാണ് വ്യക്തമാക്കിയത്.

ഉസ്ബെക്കിസ്ഥാന്റെ തീരുമാനത്തെ സൗദി അഭിനന്ദിച്ചു, ഇത് ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ആഴത്തിലാക്കുന്നതിനും സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനു സഹായിക്കുമെന്നും എംബസി സൂചിപ്പിച്ചു.

ഉസ്ബെക്കിസ്ഥാൻ  പ്രസിഡന്റ് ഷവ്കത് മിർസിയോവ് സൗദി സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം തിരികെ പോയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത യോഗങ്ങൾ നടക്കുകയും വിവിധ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്