Sunday, November 24, 2024
Saudi ArabiaTop Stories

മരുഭൂമിയിൽ കാണാതായവരെ കണ്ടെത്താൻ ശ്രമിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ പിറകിലെ കാരണം വെളിപ്പെടുത്തി സൗദി പൗരൻ

റിയാദ്: മരുഭൂമിയിൽ കാണാതായവരെ രക്ഷിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന സൗദി പൗരനായ “മുബാറക് അൽ-നമാസി” യുടെ കഥ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി ഷെയർ ചെയ്തു.

290 കിലോമീറ്റർ നീളവും 225 കിലോമീറ്റർ വീതിയും ഉളള ഗ്രേറ്റ് നുഫൂദ് മരുഭൂമിയിൽ കാണാതായവരെ കണ്ടെത്തുന്ന തന്റെ സന്നദ്ധപ്രവർത്തനം ആരംഭിച്ചതിന്റെ പിറകിലെ കഥ മുബാറക് വ്യക്തമാക്കുന്നുണ്ട്.

മരുഭൂമിയിൽ കാണാതായ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ മരിച്ചയാളുടെ കുടുംബത്തിന്റെ ഞെട്ടലിനും സങ്കടത്തിനും  സാക്ഷ്യം വഹിച്ചതായിരുന്നു മുബാറകിനെ സന്നദ്ധ സേവനത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.

തുടർന്ന് കാണാതായവരെ തിരയാൻ സന്നദ്ധത അറിയിക്കാനും സഹായിക്കാനും മുബാറക് തീരുമാനിക്കുകയായിരുന്നു.

മരുഭൂമിയിലെ തന്റെ ജീവിതവും യാത്രയും ദുർഘടവും എളുപ്പമുള്ളതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിന് കാരണമായെന്നും, രാവും പകലും താൻ മരുഭൂമിയിൽ നടന്നുവെന്നും മുബാറക് വ്യക്തമാക്കി., കാണാതായവരെക്കുറിച്ച് സിവിൽ ഡിഫൻസിൽ നിന്ന് റിപ്പോർട്ടുകൾ വന്നാൽ സഹായം നൽകാനും അദ്ദേഹം തിടുക്കം കൂട്ടി.

കാണാതായ വ്യക്തി തന്റെ പരിചയക്കാരനുമായി നേരത്തെ ആശയവിനിമയം നടത്തിയ അവസാന സിഗ്നലിനെക്കുറിച്ച് അവർക്ക് ലഭ്യമായ വിവരങ്ങളെ ആശ്രയിച്ചാണ് തിരച്ചിൽ യാത്ര ആരംഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാണാതായവരെ രക്ഷിക്കാനുള്ള തന്റെ ആഗ്രഹം വിവരണാതീതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു, മരുഭൂമിയിൽ നഷ്ടപ്പെട്ട കൂടുതൽ ജീവൻ രക്ഷിക്കാൻ ഈ സന്നദ്ധപ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നതായും മുബാറക് അറിയിച്ചു.

അതേ സമയം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി, മുബാറക് അൽ-നമാസി വഹിച്ച പങ്കിനെ പ്രശംസിച്ചു, അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവഴിച്ച എല്ലാ സന്നദ്ധപ്രവർത്തകർക്കും മന്ത്രി നന്ദി പറയുകയും അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്