Sunday, September 22, 2024
Saudi ArabiaTop Stories

അടുത്ത വർഷത്തെ ഹജ്ജിനുള്ള ബുക്കിംഗ് അടുത്തയാഴ്ച തന്നെ ആരംഭിക്കും

ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിംഗ് പതിവിനു വിപരീതമായി ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ ആരംഭിക്കുന്നു.

ഒരാഴ്ചക്ക് ശേഷം അഥവാ സ്വഫർ ആദ്യം മുതൽ ആയിരിക്കും ആഭ്യന്തര തീർഥാടകർക്ക് ബുക്കിംഗിനുള്ള അവസരം ഒരുങ്ങുക എന്നാണ് ഉക്കാള് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്രാവശ്യം 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി 25% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

മിനക്ക് പുറത്ത് കെട്ടിടത്തിൽ താമസമൊരുക്കുന്ന എക്കണോമിക് 2 എന്ന പുതിയ പാക്കേജും മന്ത്രാലയം പുതുതായി ആരംഭിക്കുന്നുണ്ട്. തീർഥാടകരെ തിരഞ്ഞെടുക്കാനായി ഇലക്ട്രോണിക് നറുക്കെടുപ്പ് ഉണ്ടാകില്ല. തീർഥാടകർക്ക് നേരിട്ട് രെജിസ്റ്റർ ചെയ്യാം.

രെജിസ്റ്റ്രേഷൻ കഴിഞ്ഞ് 72 മണിക്കൂറിനുള്ളീൽ ആദ്യ ഘഡു അടക്കണം.  ബാക്കി രണ്ടാമത്തെ ഘഡു ഡിസംബർ 24 നു മുമ്പും അടക്കണം.

അതേ സമയം ഡിസംബർ 24 നു ശേഷം രെജിസ്റ്റ്രേഷൻ നടത്തുന്നവർ മുഴുവൻ തുകയും രെജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനുള്ളിൽ അടക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്