സൗദിയിൽ വാഹനാപകടത്തിൽ മരിച്ച വേങ്ങര സ്വദേശികളായ സഹോദരങ്ങളുടെ മയ്യിത്തുകൾ ഇന്ന് മറവ് ചെയ്യും
ജിസാൻ: ബെയ്ശ് മസ് ലിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളുടെ മയ്യിത്തുകൾ ഇന്ന് (ബുധൻ) ജിസാനിലെ ബെയ്ഷ് അൽ റാജ് ഹി ഖബറിസ്ഥാനിൽ മറവ് ചെയ്യും.
വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ(44), റഫീഖ്(41) എന്നിവരായിരുന്നു അപകടത്തെത്തുടർന്ന് മരിച്ചത്.
അൽ റാജ് ഹി പള്ളിയിൽ ഇന്ന് മഗ്‌രിബ് നമസ്ക്കാരാനന്തരം ആണ് ജനാസ നമസ്ക്കാരം.
പച്ചക്കറിയെടുക്കാനായി ജിദ്ദയിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടെയായിരുന്നു ശനിയാഴ്ച വൈകുന്നേരം അപകടം സംഭവിച്ചത്.
ഇവരുടെ വാഹനം മറ്റൊരു വാഹനത്തിന്റെ പിറകിൽ ഇടിക്കുകയായിരുന്നു രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിരവധി സൗഹൃദ ബന്ധങ്ങൾക്ക് ഉടമകളായ ഇരുവരുടെയും മരണം സൗദി പ്രവാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa