Thursday, November 21, 2024
Saudi ArabiaTop Stories

കുരക്കും പട്ടി ജിദ്ദയിൽ വിദേശിയെ ജയിലിലാക്കി

ജിദ്ദയിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ അയൽവാസികൾക്ക് ശല്യമുണ്ടാക്കിക്കൊണ്ടുള്ള നായയുടെ അമിതമായ കുരയ്‌ക്കൽ നായയുടെ സുഡാനിയായ ഉടമയെ ശിക്ഷിക്കുന്നതിന് കാരണമായി.

പൊതു മര്യാദ നിയമം ലംഘിച്ചതിന് സുഡാൻ പൗരനെ 10 ദിവസത്തെ തടവിന് ശിക്ഷിച്ച ജിദ്ദ ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. 

റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളിൽ നായ്ക്കളെ വളർത്തുന്നത്  ആവർത്തിക്കില്ലെന്ന ഉടമ്പടിയിൽ ഒപ്പിടാനും കോടതി സുഡാനിയോട് നിർദേശിച്ചു.

നായയുടെ അമിതമായി കുര തങ്ങളെ ശല്യപ്പെടുത്തുകയും പൊതുശല്യമായി മാറുകയും ചെയ്തുവെന്ന് ആരോപിച്ച് കെട്ടിടത്തിലെ അയൽവാസികളായ രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ കേസ് നൽകുകയായിരുന്നു. നായ അയൽവാസികളെ ഉപദ്രവിക്കുകയും പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

പരാതികൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സുഡാൻ സ്വദേശി പരാതികളെ എതിർത്തു. കെട്ടിടത്തിലെ ശല്യത്തിന്റെ ഉറവിടം തന്റെ വളർത്തുനായയല്ലെന്നും, കെട്ടിടത്തിൽ താമസിക്കുന്ന ചില കുട്ടികൾ തന്റെ വളർത്തുമൃഗത്തെ ശല്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തത് അതിനെ ആവർത്തിച്ച് കുരയ്ക്കാൻ നിർബന്ധിതനാക്കുകയായിരുന്നുവെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തള്ളിക്കളയണമെന്നും നായയുടെ ഉടമ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് തർക്കത്തിൽ കക്ഷികളുടെ വാദം കേൾക്കുകയും പൊതു ധാർമ്മികത ലംഘിച്ചതിന് നായയുടെ ഉടമയെ കുറ്റക്കാരനാക്കി അന്തിമ വിധി പുറപ്പെടുവിക്കുകയും 10 ദിവസത്തെ തടവിന് കോടതി വിധിക്കുകയും ചെയ്തതായി ബംധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. താൻ ചെയ്തത് ആവർത്തിക്കില്ലെന്നും മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ നിന്ന് അകലം പാലിക്കുമെന്നും പാർപ്പിട അപ്പാർട്ടുമെന്റുകളിൽ നായ്ക്കളെ വളർത്തില്ലെന്ന് പ്രതിജ്ഞയെടുക്കാനും കോടതി വിധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്