റുഅ അൽ മദീന പദ്ധതിയിൽ 93,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
മദീന – സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച റുഅ അൽ മദീന പദ്ധതി വഴി നേരിട്ടും അല്ലാതെയും മൊത്തം 93,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊജക്റ്റ് സിഇഒ അഹമ്മദ് അൽ ജുഹാനി പറഞ്ഞു.
മസ്ജിദുന്നബവിയുടെ കിഴക്ക് ഭാഗത്ത് 1.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
2030-ഓടെ 47,000-ലധികം ഹോട്ടൽ മുറികൾ കൂട്ടിച്ചേർക്കുന്ന പദ്ധതിയിൽ തുറസ്സായ സ്ഥലങ്ങളും ഹരിത പ്രദേശങ്ങളും ലൊക്കേഷന്റെ ശാന്തമായ അന്തരീക്ഷം വർദ്ധിപ്പിക്കും. പദ്ധതിയുടെ മാസ്റ്റർ പ്ലാനിന്റെ 83,000 ചതുരശ്ര മീറ്ററോളം ഹരിത പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്.
സന്ദർശകർക്കായി ഒമ്പത് ബസ് സ്റ്റേഷനുകൾ, ഒരു മെട്രോ സ്റ്റേഷൻ, സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കുള്ള ട്രാക്കുകൾ, ഭൂഗർഭ പാർക്കിംഗ് എന്നിവ ഉൾപ്പെടെ നിരവധി സംയോജിത ഗതാഗത പരിഹാരങ്ങൾ പദ്ധതി വാഗ്ദാനം ചെയ്യുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മസ്ജിദിലേക്കുള്ള സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനാണ് ഇവ അവതരിപ്പിക്കുന്നത്,
ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയിൽ മദീനാ നഗരത്തിന്റെ പദവി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആധുനിക നഗരാസൂത്രണവും വലിയ തോതിലുള്ള വികസന പദ്ധതികളും ഇതിൽ ഉൾക്കൊള്ളുന്നു, അത് മദീനയിലെ താമസക്കാരുടെയും സന്ദർശകരുടെയും സുഖസൗകര്യങ്ങൾ വർധിപ്പിക്കുകയും അനുഭവസമ്പന്നമാക്കുകയും ചെയ്തുകൊണ്ട് ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മദീനയിലെ വികസനം, പ്രവർത്തനം, റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നിവയിൽ വൈദഗ്ധ്യമുള്ള PIF അഫിലിയേറ്റ് ആയ Rua Al-Madinah Holding Company ആണ് പദ്ധതി വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.സൗദി അറേബ്യയുടെ വിഷൻ 2030 ന് അനുസൃതമായാണ് പദ്ധതി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa