Monday, September 23, 2024
Saudi ArabiaTop Stories

സൗദി മൈനിംഗ് കമ്പനി പ്രമുഖ ഇന്ത്യൻ കമ്പനികളുമായി നാല് കരാറുകൾ ഒപ്പ് വെച്ചു

സൗദി അറേബ്യൻ മൈനിംഗ് കമ്പനി “മആദൻ ” വളം മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുമായി 4 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്ഫേറ്റ്, അമോണിയ ഉൽപന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കുന്നതിനും രാസവള വ്യവസായത്തിലെ ഉൽപന്ന വികസനത്തിലും സാങ്കേതികവിദ്യയിലും സഹകരണത്തിന്റെ വശങ്ങൾ ആരായാനും  കരാറുകൾ ലക്ഷ്യമിടുന്നു.

ഇന്ത്യൻ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായി ഫോസ്ഫേറ്റ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാറും അമോണിയ വിതരണം ചെയ്യുന്നതിനുള്ള ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനി ലിമിറ്റഡുമായുള്ള കരാറും ധാരണാപത്രങ്ങളിൽ ഉൾപ്പെടുന്നു.

മൂന്നാമത്തെയും നാലാമത്തെയും കരാറുകളിൽ ഫോസ്ഫേറ്റ്, അമോണിയ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി “കൃഷക് ഭാരതി കോഓപ്പറേറ്റീവ് കമ്പനി ലിമിറ്റഡ്”, “കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനി” എന്നിവയും ഒപ്പുവച്ചു.

ഫോസ്ഫേറ്റും അമോണിയയും ഇറക്കുമതി ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നും ഡിമാൻഡിൽ ക്രമാനുഗതമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും മആദൻ സിഇഒ റോബർട്ട് വില്ലറ്റ് സൂചിപ്പിച്ചു, കമ്പനി നിലവിൽ ഏകദേശം 1.7 ദശലക്ഷം ടൺ ഫോസ്ഫേറ്റ്, അമോണിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് വർഷം തോറും കയറ്റുമതി ചെയ്യുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്