Friday, November 29, 2024
Saudi ArabiaTop Stories

തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ തൊഴിലുടമക്ക് എത്ര പിഴ ഈടാക്കാം? സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രതികരിച്ചു

തൊഴിലാളി ദിവസങ്ങളോളം ജോലിക്ക് ഹാജരാകാതെ മുങ്ങിയാൽ തൊഴിലുടമക്ക് എന്ത് പിഴ ശിക്ഷാ നടപടി സ്വീകരിക്കാമെന്നത് സംബന്ധിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രതികരിച്ചു.

ജോലിക്ക് ഹാജരാകാത്തതിനുള്ള പിഴകൾ നിർണ്ണയിക്കുന്നത് രണ്ട് കക്ഷികളും തമ്മിലുള്ള കരാറിനെ അടിസ്ഥാനമാക്കിയോ അല്ലെങ്കിൽ സ്ഥാപനത്തിലെ നിയന്ത്രണങ്ങൾ അനുശാസിക്കുന്നതിനനുസരിച്ചാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

അതേ സമയം തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷൂറൻസ് ലഭ്യമാക്കൽ സ്ഥാപനത്തിന്റെ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

സൗദി തൊഴിൽ നിയമത്തിൽ ആർട്ടിക്കിൾ 144 പ്രകാരം തൊഴിലുടമ തൊഴിലാളിക്ക് ആരോഗ്യ സുരക്ഷ പ്രദാനം ചെയ്യണമെന്ന് അനുശാസിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa