Saturday, September 21, 2024
HealthTop Stories

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ അഞ്ച് മിനുട്ട് നടക്കാം; എപ്പോൾ നടക്കുന്നതാണ് ഉത്തമം ? വിശദമായി അറിയാം

സ്പോർട്സ് മെഡിസിൻ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ദിവസത്തിൽ വെറും അഞ്ച് മിനുട്ട് നടത്തം തന്നെ നമ്മുടെ അരോഗ്യ ജീവിതത്തെ വലിയ തോതിൽ സഹായിക്കുമെന്ന് സൂചിപ്പിക്കുന്നു.

ടൈപ് 2 പ്രമേഹം നിയന്ത്രിക്കാൻ ചുരുങ്ങിയത് 5 മിനുട്ടെങ്കിലും ഭക്ഷണ ശേഷം പതുക്കെ നടക്കുന്നത് വലിയ ഗുണം ചെയ്യും എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

7 ഗവേഷണ പഠനങ്ങളുടെ സംക്ഷിപ്തം ഡയബറ്റോളജിസ്റ്റ് ഡോ വി മോഹൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഭക്ഷണ ശേഷം ഗ്ലൂകോസ് അളവ് കൂടും. ഭക്ഷണ ശേഷമുള്ള ഗ്ലൂകോസ് ലെവൽ കുറക്കാൻ 3 മാർഗങ്ങളാണുളളത്. 1, ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് ഘടകങ്ങൾ കുറക്കുക.2, പ്രമേഹത്തിനുള്ള മരുന്ന് നേരത്തെ കഴിക്കുക.3, ഭക്ഷണ ശേഷം നടക്കുക എന്നിവയാണ് 3 മാർഗങ്ങൾ.

നടക്കുംബോൾ ഗ്ലൂകോസിനെ വേഗത്തിൽ സെല്ലുകളിലേക്കെത്തിക്കാൻ മസിലുകൾ സഹായിക്കും. അതോടൊപ്പം ശരീരത്തിൽ ഇൻസുലിൻ ശരീയായ രീതിയിൽ ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് ഷുഗർ ലെവൽ കുറയാൻ കാരണമാകും.

വ്യായാമം എപ്പോഴും നല്ലതാണെങ്കിലും ഭക്ഷണ ശേഷം അഞ്ചോ പത്തോ മിനുട്ട് പതുക്കെ നടക്കുന്നത് വലിയ ഫലം ചെയ്യും.

രാത്രി അത്താഴം കഴിഞ്ഞയുടൻ നിങ്ങൾ  ഉറങ്ങുമ്പോൾ, അത് ഗ്ലൂക്കോസിന്റെ അളവ് കുത്തനെ വർദ്ധിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇത് കാരണമാകുന്നു, ഇത് നോൺ ആൽകഹോളിക് ഫാറ്റി ലിവറിന് കാരണമാകും. എന്നാൽ അത്താഴം കഴിഞ്ഞ് അഞ്ചോ പത്തോ മിനിറ്റ് നടന്നാൽ അത് തടയാൻ സാധിക്കുമെന്നും ഡോ: വി മോഹൻ വ്യക്തമാക്കി.

ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ തുടങ്ങുമെന്ന് ഡോക്ടർ മോഹൻ പറയുന്നു. “അതിനാൽ വ്യായാമം ചെയ്യുന്നത് ഭക്ഷണ ശേഷമുള്ള 30 മിനിറ്റ്  സമയ പരിധിക്കുള്ളിലാക്കുക, ഇത്  ഷുഗറിന്റെ ഉയർച്ച നിയന്ത്രിക്കാൻ സഹായിക്കുന്നു.

അതേ സമയം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ ഇത് ഒഴിവാക്കണം, കാരണം ഭക്ഷണത്തിന് ശേഷമുള്ള വ്യായാമം ഹൃദയത്തിന് ആയാസമുണ്ടാക്കുമെന്ന് ഡോക്ടർ മോഹൻ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്