Saturday, December 14, 2024
Saudi ArabiaTop Stories

സൗദിയിൽ പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസ് ലഭിക്കാൻ സ്പോൺസറൂടെ അനുമതി ആവശ്യമില്ല

സൗദിയിലെ പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്പോൺസറുടെ അനുമതി ആവശ്യമില്ലെന്ന് സൗദി വാട്ടർ സ്‌പോർട്‌സ് ആൻഡ് ഡൈവിംഗ് ഫെഡറേഷൻ വീണ്ടും സ്ഥിരീകരിച്ചു.

ലൈസൻസ് നൽകാൻ സ്പോൺസറുടെ അനുമതി വേണമെന്ന തരത്തിലുള്ള മാധ്യമവാർത്ത ശരിയല്ല. ഫെഡറേഷനോ മറ്റേതെങ്കിലും ഏജൻസിയോ ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് അത്തരത്തിലുള്ള ഒരു നിബന്ധനയും ഉന്നയിച്ചിട്ടില്ല, ഫെഡറേഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.

ഡൈവിംഗ് ലൈസൻസ് നൽകാൻ അധികാരമുള്ള ഒരേയൊരു ബോഡി തങ്ങളാണെന്നും പ്രവാസികൾക്ക് ഡൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് സ്‌പോൺസറുടെ അനുമതി വേണമെന്ന് പ്രസിദ്ധീകരിച്ചത് തെറ്റാണെന്നും ഫെഡറേഷൻ ഊന്നിപ്പറഞ്ഞു.

സൗദി അറേബ്യയിലെ വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്പോൺസറുടെ അംഗീകാരം വേണമെന്ന ഒരു സൗദി പത്ര വാർത്തയെത്തുടർന്നായിരുന്നു ഫെഡറേഷന്റെ വിശദീകരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്