അറബ് ലോകത്തെ വിപ്ലവ നായകന് ഇന്ന് 37 ആം പിറന്നാൾ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഇന്ന് 37 ആം പിറന്നാൾ.
സോഷ്യൽ മീഡിയകളിൽ രാജകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച ആശംസകളും കുറിപ്പുകളും പ്രസിദ്ധീകരിക്കുന്ന തിരക്കിലാണ് അറബ് ലോകം.
നിയോം, ദി ലൈൻ, ഖിദ്ദിയ പദ്ധതി, ചെങ്കടൽ പദ്ധതി, ലാഭേച്ഛയില്ലാത്ത നഗരം, ഓക്സഗൺ സിറ്റി തുടങ്ങിയ വൻ കിട പദ്ധതികൾ തന്നെ രാജകുമാരന്റെ ദീർഘ വീക്ഷണത്തിനുള്ള ഉത്തമ തെളിവുകളായാണ് വിലയിരുത്തപ്പെടുന്നത്.
അഴിമതിക്കെതിരെയുള്ള ശക്തമായ നിലപാടുകളും ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ വലിയ നവീകരണങ്ങളും എം ബി എസിനെ വ്യത്യസ്തനാക്കുന്നു.
വിനോദങ്ങളുടെ ആഗോള ഹബ് ആയി റിയാദ് സീസണും ജിദ്ദ സീസണുമെല്ലാം മാറിയതും കിരീടാവകാശിയുടെ നേട്ടത്തിന്റെ പട്ടികയിൽ ചിലത് മാത്രം.
ആഗോള നിക്ഷേപകരെ സൗദിയിലേക്ക് ഒഴുകാൻ പ്രേരിപ്പിച്ചതും ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടുകളിലൊന്നായി സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടിനെ ഉയർത്തിയതും ഇന്ത്യയടക്കം ഉള്ള വിവിധ രാജ്യങ്ങളിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചതും എം ബി എസ് എന്ന അറബ് ലോകത്തിന്റെ നവ വിപ്ലവകാരിയുടെ നീക്കങ്ങളുടെ ഭാഗമായിരുന്നു.
എല്ലാത്തിലുമുപരി എണ്ണ പ്രധാന വരുമാന സ്രോതസ്സായ ഒരു രാജ്യത്ത് എണ്ണേതര വരുമാന സ്രോതസ്സുകളുടെ വിപുലീകരണം കൊണ്ട് വന്നത് ആഗോള ശ്രദ്ധ നേടിയ കാര്യമാണ്.
സാമൂഹിക സാംസ്ക്കാരിക മേഖലകളിലും, വനിതാ ശാക്തീകരണത്തിലും വൻ വിപ്ലവങ്ങൾക്ക് തുടക്കമിട്ട എം ബി എസിനു അയുരാരോഗ്യത്തിനായി പ്രാർഥിച്ച് കൊണ്ടാണ് ആറബ് ലോകം ജന്മദിനാശംസകൾ നേരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa